localtop news

കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന് കൊമ്മേരി കൾച്ചറൽ ഫോറത്തിന്റെ കൈത്താങ്ങ്

ഗ്ലോബൽ ഇൻറർനാഷ്ണൽ കുവൈത്തിന്റെ സഹകരണത്തോടെ

കോഴിക്കോട് : കൊമ്മേരി കൾച്ചറൽ ഫോറവും (KCF) ഗ്ലോബൽ ഇൻറർനാഷ്ണൽ കുവൈത്തും സംയുക്തമായി സാമൂഹിക പ്രവർത്തകൻ നിധിൻ ചന്ദ്രൻ്റെ സ്മരണാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്ക് ആവശ്യമായ ഫ്രിഡ്ജ്  നൽകി. കൊമ്മേരി കൾച്ചറൽ ഫോറം പ്രസിഡണ്ട് സലീം കൊമ്മേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് സജിത്ത് കുമാറിന്  ഫ്രിഡ്ജ്കൈമാറി.

ചടങ്ങിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ അർച്ചന (Transfusion medicine )ബ്ലഡ് ബാങ്ക് സീനിയർ ടെക്നോളജിസ്റ്റ്  ഒ.രാജീവ്,
കൊമ്മേരി കൾച്ചറൽ ഫോറം ജനറൽ സിക്രട്ടറി സിജീഷ് എടോളി, ട്രഷറർ കെ.പി ഷബീർ, ജോയിൻ്റ് സിക്രട്ടറി അമീർ ഖാൻ, ഹാരിസ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close