തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ്. രണ്ട് പേര് മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസം.
234 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗം.
12104 സാംപിളുകള്‍ പരിശോധിച്ചു. എറണാകുളം സ്വദേശി ബാലകൃഷ്ണന്, തിരുവന്തപുരം സ്വദേശി സെയ്ഫുദ്ദീന്‍ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
സമ്പര്‍ക്ക വ്യാപനം കുതിച്ചുയര്‍ന്നത് ആശങ്കവര്‍ധിപ്പിക്കുകയാണ്. ഹോട് സ്പോട്ടുകളുടെ എണ്ണം 195. പുതുതായി പതിനാറ് ഹോട്സ്പോട്ടുകളാണ് വന്നത്. തിരുവനന്തപുരം ജില്ലയില്‍ 49 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. എവിടെ നിന്നാണ് ബാധിച്ചതെന്ന് അറിയാത്ത പതിനൊന്ന് കേസുകളുണ്ട്.