top news

വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്ഫോടന ശബ്ദം കേട്ടതായി പരാതി

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ഭൂമിക്കടിയില്‍ സ്ഫോടന ശബ്ദം കേട്ടതായി പരാതി. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്‌ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടിരിക്കുന്നത്.

ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശ വാസി പറഞ്ഞു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിനിടെ വയനാട് പൊഴുതന മേഖലയില്‍ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകള്‍ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം അറിയിച്ചു. നിലവില്‍ ഭൂകമ്പ രേഖകള്‍ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങള്‍ക്ക് എന്തെങ്കിലും ഇന്‍പുട്ടുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കി.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close