top news

ആന്ധ്രപ്രദേശിലെ അനാഗ പള്ളിയില്‍ സ്‌ഫോടനം

ആന്ധ്രപ്രദേശിലെ അനാഗ പള്ളിയില്‍ സ്‌ഫോടനം. 17 പേര്‍ സ്‌ഫോടനത്തില്‍ മരിച്ചു. മരുന്ന് നിര്‍മ്മാണ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. 20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോര്‍ട്ട്. അച്യുതപുരം സ്‌പെഷ്യല്‍ എക്കണോമിക്‌സ് സോണിലാണ് സംഭവം നടന്നിരിക്കുന്നത്. രണ്ട് ഷിഫ്റ്റ് കളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

എസന്‍ഷ്യ എന്ന മരുന്നു നിര്‍മ്മാണ കമ്പനിയിലാണ് സ്‌ഫോടനം നടന്നത്. ഉച്ചയ്ക്ക് 2.15നാണ് തീപിടിത്തമുണ്ടായതെന്ന് അനകപ്പള്ളി ജില്ലാ കളക്ടര്‍ വിജയ കൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്താണ് സ്ഫോടനം ഉണ്ടായത്. അതിനാല്‍ ജീവനക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപകടത്തില്‍ അനുശോചിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെയോ വിശാഖപട്ടണത്തിലെയോ ആശുപത്രികളിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close