KERALAtop news

ഉത്രയെ കൊന്നത് ഞാന്‍ തന്നെ! മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തി സൂരജ്‌

പത്തനംതിട്ട: അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റസമ്മതം നടത്തി ഉത്രയുടെ ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്.
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സൂരജിന്റെ കുറ്റ സമ്മതമെന്ന് ഉത്രയുടെ സഹോദരന്‍ വിഷ്ണു പ്രതികരിച്ചു.
കൊലപാതകത്തില്‍ തന്റെ അച്ഛനും അമ്മയ്ക്കും പങ്കില്ലെന്നും സൂരജ് കരഞ്ഞു കൊണ്ട് പറഞ്ഞു. പാമ്പിനെ വാങ്ങിയത് ഉത്രയെ കൊല്ലാന്‍ വേണ്ടിയാണെന്നും വെളിപ്പെടുത്തി.
വധക്കേസുമായി ബന്ധപ്പെട്ട് വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഒന്നാം പ്രതിയായ സൂരജിനെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. അവിടെവെച്ചായിരുന്നു നാടകീയ രംഗങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close