localtop news

സിവില്‍ സ്‌റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കോഴിക്കോട്: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി
ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്‌റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഓഫീസുകളിലേക്ക് അയക്കേണ്ട അപേക്ഷകള്‍ അതത് വകുപ്പുകളിലേക്ക് ഇ മെയില്‍ മുഖേന അയക്കാം. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഓഫീസ് ഫോണില്‍ വിളിക്കണം.

കഴിഞ്ഞ ദിവസം ജില്ലയില്‍ 64 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂണേരി പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതും തലക്കുളത്തൂര്‍ പഞ്ചായത്തില്‍ രോഗവ്യാപനമുണ്ടായതും ആശങ്കക്കിടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close