KERALAlocaltop news

കോഴിക്കോട് കളക്ടറേറ്റിൽ സുരക്ഷാ ചുമതലയുള്ള സർജൻ്റിന് യൂനിഫോമിനോട് അയിത്തം !

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൻ്റെ സുരക്ഷാ ചുമതലയുള്ള സർജൻ്റിന് ഔദ്യോഗിക യൂനിഫോമിനോട് ആയിത്തം. ഗവ. മെഡിക്കൽ കോളജ്, എഞ്ചിനിയറിങ്ങ് കോളജ്, പോളിടെക്നിക് കോളജ്, കോർപറേഷൻ ഓഫീസ് തുടങ്ങി എല്ലാ സർക്കാർ ഓഫീസുകളിലും സുരക്ഷാ ചുമതലയ്ക്ക് സർജൻ്റ്മാരെ നിയോഗിച്ചിട്ടുണ്ട്. മറ്റെല്ലാ ഓഫീസുകളിലും സർജൻറുമാർ വെള്ള ഷർട്ടും പാൻ്റ്സും , കറുത്ത തൊപ്പിയും ഷൂസും ബെൽറ്റു മടങ്ങുന്ന യൂനിഫോം നിർബന്ധമായും ഉപയോഗിക്കുമ്പോഴാണ് ജില്ലാ ഭരണകൂട ഓഫീസായ കളക്ടറേറ്റിലെ സർജൻ്റ് കെ. മുബാറക് യൂനിഫോം ഉപേക്ഷിച്ച് സദാ മഫ്ടിയിൽ ജോലി ചെയ്യുന്നത്. പോലിസിലെ അധിക ജോലിയിൽ നിന്ന് രക്ഷപെടാൻ ഡിപ്പാർട്ട്മെൻ്റ് മാറ്റത്തിലൂടെ റവന്യു വകുപ്പിൽ എത്തിയ ആളാണ് മുബാറക് . നാലു മാസം മുൻപ് ഇദ്ദേഹത്തെ റവന്യു ഇൻ്റലിജൻസ് കൈയോടെ പിടികൂടി നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കളക്ടറേറ്റിൽ എത്തുന്ന ദിവസങ്ങളിൽ മാത്രം ഇദ്ദേഹം യൂനിഫോം ധരിക്കാറുണ്ടെന്ന് മറ്റ് ജീവനക്കാർ പറയുന്നു. യൂനിഫോം നിർബന്ധമായും ധരിക്കേണ്ട സർജൻ്റ് സ്ഥിരമായി മഫ്ടിയിൽ ജോലി ചെയ്യുന്ന വിവരം രഹസ്യ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close