KERALAlocaltop news

വന്യജീവി ബോർഡ് അടിയന്തരമായി പുനസംഘടിപ്പിക്കണം. കർഷക കോൺഗ്രസ്

 

കൊടുവള്ളി. വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ, അതിനെതിരെ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ട വന്യജീവി ബോർഡ് അടിയന്തരമായി പുനസംഘടിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കൊടുവള്ളി നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബോർഡിന്റെ കാലാവധി അവസാനിച്ചിട്ട് പതിനൊന്നു മാസമായി.1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പ്രകാരം വർഷത്തിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും ബോർഡ് യോഗം ചേരണമെന്നാണ് ചട്ടം.
വന്യജീവികളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാനും, സർക്കാരിന് ഉപദേശം നൽകാനും ചുമതലയുള്ള നിയമപരമായ സമിതിയാണ് വന്യജീവി ബോർഡ്.

നിസാര കാര്യണങ്ങൾ പറഞ്ഞ് തടഞ്ഞു വച്ചിരിക്കുന്നതും മനപ്പൂർവ്വംവൈകിക്കുന്നതുമായതോക്ക് ലൈസെൻ സുകൾ ഉടനടി പുതുക്കി നൽകുകയും പുതിയ ലൈസൻസുകൾ അനുവദിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പന്ത്രണ്ടാം തീയതി കൊടുവള്ളിയിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയോഗ യാത്ര വിജയിപ്പിക്കാൻ തീരുമാനിച്ചു

നിയോജകമണ്ഡലം പ്രസിഡണ്ട് ശരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു ജില്ലാ സെക്രട്ടറി N അജിതൻ,ഷാഫി ആരാമ്പ്രം ജോഷി തൈപറമ്പിൽ,കെ മോഹൻദാസ്, ഇസ്മായിൽ അരിയിൽ, പീയൂസ് മൈക്കിൾ, സിദ്ധർത്ഥൻ, മുഹമ്മദ്‌ ഇക്ബാൽ, സഹീർ പിസി, അഷ്‌റഫ്‌ VP എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close