
കോഴിക്കോട് : നവീകരണം പൂർത്തിയായി കൊണ്ടിരിക്കുന്ന മാനാഞ്ചിറ – മലാപ്പറമ്പ് നാലുവരി പാതയുടെ ഉദ്ഘാടനം വീണ്ടും മാറ്റി. ഓടയുടെ സ്ലാബിടൽ, അവസാനവട്ട ടാറിങ്, വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കൽ തുടങ്ങി പ്രവർത്തികൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകും എന്നതും കണക്കിലെടുത്താണ് വെള്ളിയാഴ്ച്ച നടക്കുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടനം മൂന്നു ദിവസം കൂടി നീട്ടിയത്.
കാത്തിരിപ്പുകൾക്കു വിരാമമിട്ട് തിങ്കളാഴ്ച്ച രാവിലെ 10 ന് മലാപ്പറമ്പ് ജംഗ്ഷനിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നൂറുകണക്കിന് ബൈക്ക് റൈഡേഴ്സിനെ പങ്കെടുപ്പിച്ച് മാനാഞ്ചിറ വരെ റോഡ് ഷോ നടക്കും.
മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് വികസനത്തിനായി ഏറെക്കാലം സമരം നയിച്ച ചരിത്രകാരൻ എം. ജി.എസ്.നാരായണൻ ഓർമയാ യിട്ട് ഏപ്രിലിൽ ഒരുവർഷം തിക യും. ഇതിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഉദ്ഘാടനം. മലാപ്പറമ്പ് മുതൽ മാനാഞ്ചിറ വരെയുള്ള 5.320 കി.മി റോഡാണ് 9ന് ഉദ്ഘാടനം ചെയ്യുന്നത്. 76.90 കോടി രൂപയാ ണ് അടങ്കൽ.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ തിരക്കിട്ട് നിർമാ ണം പൂർത്തിയാക്കാനാണ് കഴി ഞ്ഞ നാലു ദിവസമായി ശ്രമം. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്നു വരെയുള്ള 3.020 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ 4 വരി പ്പാതയായി വികസിപ്പിക്കാൻ കഴി ഞ്ഞ ദിവസം സർക്കാർ ഉത്തര വായിട്ടുണ്ട്. നിലവിൽ മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് വികസന കരാറുകാരായ മിഡ്ലാൻഡ് കോൺട്രാക്റ്റിങ്ങിനു കരാർ നൽ കിയാണ് ഉത്തരവിട്ടത്.




