KERALAlocalOtherstop news

സംസ്ഥാന വെറ്ററൻസ് ബാഡ്മിൻ്റൺ പ്ലെയർ മണ്ണാറക്കൽ വാസുദേവൻ നിര്യാതനായി

കോഴിക്കോട് :സംസ്ഥാന വെറ്ററൻസ് ബാഡ്മിൻ്റൺ പ്ലെയറും മണ്ണാറക്കൽ ഓയിൽ മിൽസ് ഉടമയുമായ മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലക്ക് സമീപം മണ്ണാറക്കൽ വാസുദേവൻ ( 73) നിര്യാതനായി. സംസ്ഥാന വെറ്ററൻസ് ബാഡ്മിൻ്റൺ റണ്ണറപ്പും ജില്ലാ വെറ്ററൻസ് ബാഡ്മിൻ്റൺ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ടുമായ വാസുദേവൻ മികച്ച ബാഡ്മിൻറൺ സംഘടകൻ കൂടിയാണ്. ഭാര്യ രാജലക്ഷ്മി കുന്നുംപുറത്ത്. മക്കൾ – അമൃത രോഹിത് – പെരിന്തൽമണ്ണ, എം. വ്യാസൻ ( മണ്ണാറക്കൽ ഓയിൽ മിൽസ് മലാപ്പറമ്പ് ) . മരുക്കൾ – രോഹിത് വലിയപറമ്പിൽ – ( ബിസിനസ് പെരിന്തൽമണ്ണ ), ഡോ. വിദ്യ . ജെ മാത്യു- കോഴിക്കോട്. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മണ്ണാറക്കൽ തറവാട് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close