KERALA

പുതിയ രാഷ്ട്രീയ നീക്കവുമായി പി.വി അൻവർ ;ത്രിണമൂൽ ബന്ധം അവസാനിപ്പിച്ചു

പുതിയ സംസ്ഥാന പാർട്ടി രൂപീകരണം ഉടൻ ഉണ്ടാകും

എറണാകുളം : തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച് പി.വി അൻവർ. കളമശേരിയിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കൺവീനർ സ്ഥാനം അൻവർ രാജിവെക്കുംമെന്നും പുതിയൊരു മതേതര-ജനാധിപത്യ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ നിന്ന് അർഹമായ പിന്തുണ ലഭിച്ചില്ലെന്നും, തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ നേതാക്കളെയോ മറ്റ് സഹായങ്ങളോ ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസുമായി സഹകരിക്കുന്നതിലുള്ള തൃണമൂലിൻ്റെ എതിർപ്പും വിട്ടുനിൽക്കാൻ ഉള്ള കാരണമായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പാർട്ടിയുടെ പേരും മറ്റ് വിവരങ്ങളും ഉടൻ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close