
കോഴിക്കോട് :
കനത്ത വെയിലും അസഹ്യമായ ചൂടും എത്തിയതോടെ പാളയം ബസ്റ്റാൻഡിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു.
ബസ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും എത്തുന്നവർക്ക് സൗജന്യമായാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കുടിവെള്ള വിതരണ കൗണ്ടർ പ്രവർത്തിക്കും.
തണ്ണീർ പന്തലിന്റെ ഉദ്ഘാടനം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറ ജാഫർ നിർവ്വഹിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ അധ്യക്ഷത വഹിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതം പറഞ്ഞു. പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സജിത എംവി നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ വ്യാപാരി വ്യവസായി പ്രതിനിധികൾ ,ബസ് ജീവനക്കാർ , പോർട്ടർമാർ, ഉന്തുവണ്ടി കച്ചവടക്കാർ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.




