crimeKERALAlocalOtherstop news

ഉള്ള്യേരിയിൽ വൻ ലഹരി വേട്ട -: യുവാവും യുവതിയും അറസ്റ്റിൽ

അത്തോളി: കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരപ്രകാരം   മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയ ൻ അപ്പാർട്ട്മെന്റിന്റെ സെക്കൻഡ് ഫ്ളോറിലെ 504 ആം നമ്പർ മുറിയിൽ വച്ച് പേക്കിംഗ് സാമഗ്രികൾ ഇലക്ട്രോണിക് ത്രാസുകൾ എന്നിവയും വിൽപ്പനക്കായി സൂക്ഷിച്ചു വെച്ച മാരക ലഹരി മരുന്നായ 11.83 ഗ്രാം MDMA യും 5.44 GM കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്നുകൾ ആവശ്യക്കാർക്ക് വിൽപ്പന നടത്തി വരികയായിരുന്ന  കൊയിലാണ്ടി  മേഞ്ഞണ്യം  മരുതേരി  കാരാപൊയിൽ മൂസ മകൻ ഫിറോസ് (29) എന്നയാളെ ഒന്നാം പ്രതിയായും  പയ്യന്നൂർ  പെരിങ്ങോം  ഉമ്മറപ്പയിൽ ദേശത്ത് ഹരിവിലാസം വീട്ടിൽ ശിവദാസ് മകൾ ശീതൾ ശിവദാസ് ( 21 ) എന്നയാളെ രണ്ടാം പ്രതിയായും ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ് ഉം പാർട്ടിയും NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു. സംഘത്തിൽ കോഴിക്കോട് EI & IB യിലെ AEI (g) സബീറലി പി.കെ, ബാലുശ്ശേരി റേഞ്ച് ഓഫീസിലെ AEI(g) സുനിൽ എം, AEI(g)പ്രകാശൻ, PO(gr) ഷാജി ഇ. എം ,CEO ലിനീഷ് കെ, WCEO സതി , ഡ്രൈവർ CEO ശ്രീജിത്ത് എന്നിവർ ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close