KERALA

മലപ്പുറം ഒതായി ടൗണില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന യുവാവിന്കടിയേറ്റു

മലപ്പുറം: മലപ്പുറം ഒതായി ടൗണില്‍ പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന യുവാവിന് നിരവധി തവണ കടിയേറ്റു.അന്യസംസ്ഥാനക്കാരനായ യുവാവാണ് ഈ സാഹസിക പ്രകടനം നടത്തിയത്. ഇന്നലെ വൈകുന്നേരം ടൗണില്‍ ചായകുടിക്കാന്‍ എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോക്കറ്റില്‍ പാമ്പുള്ളകാര്യം ശ്രദ്ധിച്ചത്.ചോദ്യം ചെയ്തപ്പോൾ പാമ്പുള്ള കാര്യം യുവാവ് സമ്മതിക്കുകയും, കടിയേറ്റ പാടുകൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഉടന്‍ തന്നെ നാട്ടുക്കാര്‍ ചേര്‍ന്ന് യുവാവിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.ലഹരി ഉപയോഗിച്ചതിനു ശേഷമാണ് യുവാവ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close