KERALA

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചകേസ്; ഗണ്‍മാന്റെ പരാതി പൊളിയുന്നു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്റെ പരാതി ഇതോടെ പൊളിയുകയാണ്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് കഴുത്തിനും കൈക്കും പരിക്കേറ്റതായും, ആയുധം ഉപയോഗിച്ച് കഴുത്തില്‍ പരിക്കേല്‍പ്പിച്ചതായും ഗണ്‍മാന്റെ പരാതിയില്‍ ആരോപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാല്‍ മന്ത്രിയുടെ മൊഴിയോടെ ഗണ്‍മാന്റെ പരാതി ഇവിടെ പൊളിയുകയാണ്.പ്രതിഷേധം മാത്രമാണ് നടന്നതെന്നും ആയുധം കണ്ടെത്തിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ വധശ്രമത്തിന്റെ തെളിവുകളില്ലെന്നും പ്രതിഭാഗം നേരത്തെ തന്നെ കോടതിയില്‍ വാദിച്ചിരുന്നു.ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റിലും ആയുധം ഉപയോഗിച്ചുള്ള പരിക്കിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.2026 ഫെബ്രുവരി 25-ന് ആണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മന്ത്രി വീണാ ജോര്‍ജിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നത്. അന്ന് കണ്ണൂരിലെത്തിയ മന്ത്രിക്ക് അഞ്ചിടത്താണ് കരിങ്കൊടി പ്രതിക്ഷേധം ഉണ്ടായത്

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close