crimeKERALAlocalOthersPoliticstop newsVIRAL

കേരള പോലീസിൽ 161 ഡിവൈഎസ്പി / അസി. കമീഷണർമാർക്ക് ഒറ്റയടിക്ക് സ്ഥലംമാറ്റം

കോഴിക്കോട് : കേരള പോലീസിൽ 161 ഡിവൈഎസ്പി / അസി. കമീഷണർമാർക്ക് ഒറ്റയടിക്ക് സ്ഥലംമാറ്റം . നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സ്വന്തം ജില്ലകളിൽ നിന്ന് സ്ഥലംമാറ്റപ്പെട്ടവരിൽ 161 പേരെയാണ് പഴയ ലാവണങ്ങളിലേക്കടക്കം സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.വി. ബിനിൽ ഇന്ന് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് മാസത്തിലധികം കഴിഞ്ഞിട്ടും ദൂരെ ദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇവരുടെ നിയമാനുസൃത സ്ഥലംമാറ്റം നടപ്പാക്കാത്തതിൽ സേനയിൽ വൻ മുറുമുറുപ്പ് ഉയർന്നിരുന്നു. നിരവധി കൂട്ടികിഴിക്കലിന് ശേഷം ഡിജിപി റാവഡ ചന്ദ്രശേഖർ തയ്യാറാക്കി നൽകിയ സ്ഥലംമാറ്റലിസ്റ്റ് ചില തിരുത്തലുകൾക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി സതീശനും ഒപ്പുവച്ച് തിരിച്ചയച്ചതോടെയാണ് തെരഞ്ഞെടടുപ്പ് കമീഷൻ്റെ നിയമപ്രകാരം മാറ്റപ്പെട്ടവരെ സ്വന്തം ജില്ലകളിലേക്കടക്കം തിരിച്ചെത്തിക്കുന്നത്. ഏറ്റവും അടുത്ത ദിവസം ഇവർ പുതിയ സബ് ഡിവിഷനുകളിൽ ചുമതലയേൽക്കും. അന്ന് സ്ഥലം മാറ്റപ്പെട്ട ഇൻസ്പെക്ടർമാരുടെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഏതാനും ദിവസങ്ങൾക്കകം നടപ്പാക്കും.

നിലവിൽ കൽപ്പറ്റ ഡിവൈഎസ്പിയായ ടി.കെ അഷ്‌റഫാണ് പുതിയ കോഴിക്കോട് ടൗൺ അസി: കമീഷണർ. പി.പ്രമോദാണ് പുതിയ കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമീഷണർ. പി.സി.ചാക്കോയെ കോഴിക്കോട് ട്രാഫിക് നോർത്തിലും, എൽ.സുരേഷ് ബാബുവിനെ കോഴിക്കോട് കൺട്രോൾ റൂമിലും, വി.സുരേഷിനെ കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ചിലും, അസി. കമീഷണർമാരായി നിയമിച്ചു.                                      സി. അലവി ( കോഴിക്കോട് വിജിലൻസ്), ജി. ബാലചന്ദ്രൻ ( എസ് എസ് ബി കോഴിക്കോട് റൂറൽ ), എന്നിവരെയും നിയമിച്ചു.  കെ. എ ബോസ് താമരശേരിയിലും, പി. എം മനോജ് നാദാപുരത്തും , കെ കെ ബിജു വടകരയിലും, വി.വി ലതീഷ് പേരാമ്പ്രയിലും, ഡിവൈഎസ്പിമാരാകും. ടി .എ അഗസ്റ്റിനെ കൽപറ്റയിലും, ജസ്റ്റിൻ അബ്രഹാമിനെ മാനന്തവാടിയിലും, എം.എം അബ്ദുൾ കരീമിനെ സുൽത്താൻ ബത്തേരിയിലും ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്.പിമാരായി നിയമിച്ചു. പി.എൽ ഷൈജുവാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി .                       എം .ടി ജേക്കബിനെ വയനാട് എസ് എം എസിലും, എ.വി. ജോണിനെ കണ്ണൂർ പേരാവൂരും ഡിവൈഎസ് മാരായി നിയമിച്ചു. മുൻ കോഴിക്കോട് ട്രാഫിക് അസി. കമീഷണർ എ.ജെ. ജോൺസനാണ് കരിപ്പൂർ എയർപോർട്ടിനടുത്ത കൊണ്ടോട്ടി ഡിവൈഎസ്പി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close