crimeKERALA

വടകരയിലെ ലഹരി ഇടപാട് കേസ്‌;പ്രതി അധ്യാപിക കാവ്യയെയും ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

കോഴിക്കോട്‌:വടകരയിലെ ലഹരി  കേസില്‍ ഇടപാട് കാരിയായ പ്രതി അധ്യാപിക കാവ്യയെയും ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ബിആര്‍സിക്ക് കീഴിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയിരുന്നു കാവ്യ. അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ബിആര്‍സി പിരിച്ചു വിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്.

അധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഞെട്ടലുണ്ടായി എന്നാണ് ബിആര്‍സിയിലെ മറ്റ് അധ്യാപകര്‍ പറയുന്നത്. കീര്‍ത്തനയും കാവ്യയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും എപ്പോഴും ഒന്നിച്ചാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.

കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നു. സൂംബ ക്ലാസും നടത്തിയിട്ടുണ്ട്. കീര്‍ത്തന പിടിയിലായപ്പോള്‍ കാവ്യയോട് ചോദിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ടപ്പോള്‍ കാവ്യയ്ക്ക് സഹായം ചെയ്തിരുന്നതാണ്. പിന്നീട് കാവ്യ ആഡംബര കാര്‍ വാങ്ങിയത് ചോദിച്ചിപ്പോള്‍ ആങ്ങളയുടെ കാര്‍ ആണെന്നാണ് പറഞ്ഞതെന്നും അധ്യാപകര്‍ പറയുന്നു.

https://youtu.be/CEu4Z5V2G6c?si=r_MkeS-unvJz_oiv

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close