
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി ഏഴ് രാജ്യസഭ എംപിമാർ ബിജെപിയിൽ ചേർന്നതിനു പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ ഇന്ന് ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു.പാർട്ടിയുടെ ഡൽഹിയിലെ എംഎൽഎമാരും ഉന്നത നേതാക്കളും യോഗത്തിൽ പങ്കെടുക്കും.കൂട്ടരാജിക്ക് പിന്നിലെ സാഹചര്യങ്ങൾ വിശദീകരിക്കാനും തുടർനടപടികൾ ആലോചിക്കാനുമാണ് കെജ്‌രിവാൾ യോഗം വിളിച്ചത്.രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് രാഘവ് ഛദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ, പിന്നീട് അശോക് മിത്തലും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് എഎപി നേതൃത്വത്തിന് വലിയ തിരിച്ചടിയായി.




