KERALA
പോലീസ് ട്രെയിനിങ് കോളജ് പരീക്ഷയിൽ അഴിമതി ആരോപണം; ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം : തൈക്കാട് പൊലീസ് ട്രെയിനിങ് കോളജിലെ ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയെച്ചൊല്ലി വിവാദം. പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികളായ പോലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി.എന്നാൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് റാങ്ക് പട്ടികയുമായി മുന്നോട്ട് പോകാനാണ് തിരുമാനം എന്ന് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോർത്തിയതായും ചില ഉദ്യോഗാർത്ഥികൾക്ക് മാർക്ക് വാരിക്കോരി നൽകിയതായും പരാതിയിൽ പറയുന്നു.ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്കിന്റെ വലിയ വ്യത്യാസമുണ്ട് മുഖ്യമന്ത്രിയുടെ ഗൺമാനും പട്ടികയിൽ ഉന്നത റാങ്കിൽ .ഇതൊന്നും പഠിച്ച് നേടിയതല്ലെന്നും ചോദ്യപേപ്പർ ചോർത്തിയും മാർക്ക് വെറുതെ കൊടുത്തും ഒപ്പിച്ചതാണെന്നുമാണ് പരാതി. പരാതി പരിഗണിക്കണോ വേണ്ടയോയെന്നതിൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാവും




