KERALA

തമിഴ്നാട്ടിൽ ടി വി കെ വലിയ ഒറ്റകക്ഷി; വിജയിയെ അഭിനന്ദിച്ച് സിനിമ ലോകം, വിമർശിച്ച് പ്രകാശ് രാജ്

തമിഴ്നാട് :തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ തമിഴ് രാഷ്ട്രീയം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണ്. എന്നാൽ വിജയത്തിന് പിന്നാലെ നടൻ പ്രകാശ് രാജ് നടത്തിയ പ്രതികരണം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ കേവലം ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നാണ് പ്രകാശ് രാജിന്റെ വിമർശനം. കാമരാജ് തോറ്റ മണ്ണാണിതെന്നും, ഇപ്പോൾ എം.കെ സ്റ്റാലിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിന് പകരം കേവലം ആരാധകർ മാത്രമായി ഒതുങ്ങുകയാണെന്നും, ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.വിജയിച്ചവർക്ക് ആശംസകൾ നേർന്നുകൊണ്ടാണ് പ്രകാശ് രാജ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
എന്നാൽ പ്രകാശ് രാജിന്റെ ഈ കുറിപ്പിന് താഴെ കടുത്ത പ്രതിഷേധവുമായി വിജയ് ആരാധകർ രംഗത്തെത്തി. താങ്കൾ തമിഴനല്ല അതുകൊണ്ട് തമിഴ്നാടിന്റെ കാര്യത്തിൽ സംസാരിക്കേണ്ടതില്ല എന്നും കർണാടകയിൽ താമസിക്കുന്ന താങ്കൾ എന്തിനാണ് തമിഴ് രാഷ്ട്രീയത്തിൽ ഇടപെടുന്നത് എന്നുമാണ് ആരാധകരുടെ ചോദ്യം.അതേസമയം സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ് വിജയ്‍യെ തേടിയെത്തുന്നത്. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിജയ്‍യെ അഭിനന്ദനങ്ങളുമായി വരവേറ്റു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close