KERALA

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് സംഘർഷം; 180 പേർക്കെതിരെ കേസ്; പ്രദേശം പോലീസ് കാവലിൽ

കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.സന്ദീപ് വാര്യരുടെ റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ റോഡ് തടസ്സപ്പെട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗവും തമ്മിൽ കല്ലേറുണ്ടാവുകയും തുടർന്ന് പ്രദേശത്തെ സിപിഎം ഓഫീസായ പി.പി. ദാമോദരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം നടക്കുകയും ചെയ്തു. ഓഫീസ് അടിച്ചുതകർത്തതായി പരാതിയുണ്ട്.തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പടന്ന കടപ്പുറം മേഖലയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close