KERALAlocaltop news

വീട്ടിൽനിന്ന് മുള്ളൻപന്നിയിറച്ചിയും കഞ്ചാവും പിടികൂടി

യുവാവ് ഒളിവിൽ

പെരുവണ്ണാമൂഴി:  വീട്ടിൽ നിന്ന് മുള്ളൻപന്നിയിറച്ചിയടക്കം വനംം ള്ളിയേ റെയ്ഡിൽ പിടികൂടി. ഉള്ളിയേരി   ഒയമല കോളനിയിലെ മരുതിയാട്ട് മീത്തൽ ഷൈരാജിൻ്റെ വീട്ടിൽ നിന്നാണ് മുള്ളൻപന്നിയിറച്ചി, മുള്ളൻ പന്നിയെ പിടികൂടാൻ ഉപയോഗിച്ച ഇരുമ്പ് കൂടുകൾ, കഞ്ചാവ്, 10 കിലോ  ചന്ദന  പൂളുകൾ, ചന്ദന മരങ്ങൾ മുറിക്കാൻ ഉപയോഗിച്ച മഴു, ആക്സോ ബ്ലെയിഡുകൾ എന്നിവ പിടികൂടിയത്.

പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഫോറസ്റ്റ് ഓഫീസർക്കൊപ്പം, ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കെ ഷാജീവ്, കെ കനിഷ്ക, എച്ച് ഹെന്ന എന്നിവരും റെയ്ഡിൽ പങ്കെടുത്തു. നഷ്ടപ്പെട്ട ചന്ദനങ്ങൾക്കും പ്രതിക്കും വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close