KERALA

കേരള മുഖ്യമന്ത്രി പദം കെ.സി. വേണുഗോപാലിന് എം.എൽ.എമാരുടെ വൻ പിന്തുണ; പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചർച്ചകൾ കോൺഗ്രസ് ക്യാമ്പിൽ അവസാന ഘട്ടത്തിലേക്ക്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായാണ് എം.എൽ.എമാരുടെ നിലപാട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എ.ഐ.സി.സി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ ഭൂരിഭാഗം പേരും വേണുഗോപാലിനെ പിന്തുണച്ചു.റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസിന്റെ 63 എം.എൽ.എമാരിൽ 47 പേരും കെ.സി. വേണുഗോപാലിനെയാണ് പിന്തുണച്ചത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി രംഗത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് എം.എൽ.എമാരുടെ ഈ നിലപാട് വലിയ തിരിച്ചടിയായി. ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി. ബാലകൃഷ്ണൻ പോലും വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. വി.ഡി. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ, കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു.മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം ശനിയാഴ്ചയോ ഞായറാഴ്ചയോ ഉണ്ടാകാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close