KERALAlocaltop news

സഹായക്കമ്മിറ്റി രൂപവത്​കരിച്ചു

കോഴിക്കോട്​: ടാർപോളിനും ഫ്ലക്​സുമുപയോഗിച്ച്​ നിർമിച്ച ഷെഡിൽ താമസിക്കുന്ന കുടുംബത്തെ സഹായിക്കാൻ അയൽപക്കവേദിയും നാട്ടുകാരും ചേർന്ന്​ കമ്മിറ്റി രൂപവത്​കരിച്ചു.കോർപറേഷൻ പരിധിയിൽ പൂളക്കടവ്​ ചാത്തൻ കുളങ്ങര രാമദാസനെയും കുടുംബത്തെയും സഹായിക്കാനാണ് കമ്മിറ്റി.​ അതി ദയനീയ സാഹചര്യത്തിലാണ് രാമദാസനും ഭാര്യയും കോളജ്​ വിദ്യാർഥിയായ മകളും ഹൈസ്കൂളിൽ പഠിക്കുന്ന മകനുമടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്​. ഒരു അടിസ്ഥാന സൗകര്യവുമില്ലാതെ വർഷങ്ങളായി ഈ ഷെഡിൽ ഇവർ ദുരിത ജീവിതം നയിക്കുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഷെഡിനകത്ത്​ രാത്രി ഇഴജന്തുക്കളുടെ ഭീഷണിയുണ്ട്​. പ്രാഥമിക കൃത്യനിർവഹണം പോലും സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്​. മഴ പെയ്യുമ്പോൾ ഷെഡിനകം വെള്ളത്തിൽ കുതിരും. പേരിനുപോലും കിടപ്പുമുറിയില്ല. ഇവരു​ടെ ജീവിതം കാണുന്ന ആരുടെയും കരളലിയിക്കും.
അടുത്ത കാലത്താണ്​ ​ രണ്ട്​ സെന്‍റ്​ ഭൂമി ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്യാനായത്​. ഈ ഭൂമിയിൽ ചെറിയൊരു വീടാണ്​ ഇവരുടെ വലിയ സ്വപ്നം. ന്യുമോണിയ ബാധിച്ച്​ ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന രാമദാസിന്​ ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവില്ല. നിത്യജീവിതം തന്നെ പ്രതിസന്ധിയിലാണ്​. കോവിഡും ലോക്​ഡൗണും ഉള്ള ഡ്രൈവർ ജോലിയും പ്രതിസന്ധിയിലാക്കി.
മലബാർ ക്രിസ്​സ്ത്യൻ കോളജിൽ ഡിഗ്രിക്ക്​ പഠിക്കുകയാണ്​ മകൾ. മകൻ ജെ.ഡി.റ്റി ഇസ്​ലാം സ്​കൂൾ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​. ഇവരെ താമസയോഗ്യമായ വീട്ടിലേക്ക്​ പുനരധിവസിപ്പിക്കാൻ ‘കടവ്​ റസിഡൻസ്​ അസോസിയേഷൻ’ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു.
രണ്ട്​ സെന്‍റ്​ ഭൂമിയിൽ 500 സക്വയർ ഫീറ്റിൽ താഴെ രണ്ട്​ കിടപ്പു മുറിയും അടുക്കളയുമുള്ള ചെറിയൊരു വീട്​ ഉദാരമതികളുടെയും സർക്കാറിന്‍റെയും സഹകരണത്തോടെ ഇവർക്ക്​ നിർമിച്ചു നൽകാനാണ്​ തീരുമാനം​. ഇതിനായി കോർപറേഷൻ 11ാം വാർഡ്​ കൗൺസിലർ ഫെനിഷ കെ. സന്തോഷ്​ രക്ഷാധികാരിയും കോൺഫെഡറേഷൻ ഓഫ്​ റസിഡൻസ്​ ​അസോസിയേഷൻ പ്രസിഡന്‍റ്​ പി.എച്ച്​ താഹ ചെയർമാനും കടവ്​ റസിഡൻസ്​ അസോസിയേഷൻ പ്രസിഡന്‍റ്​ പി. ഷംസുദ്ദീൻ ജനറൽ കൺവീനറും എസ്​.എച്ച്​ കോൺവെന്‍റ്​ മേധാവി സിസ്​റ്റർ എൽസീന ജോൺ ട്രഷററുമായി കമ്മിറ്റി രൂപവത്​കരിച്ചു.
രാമദാസന്‍റെ പേരിൽ വെള്ളിമാട്​കുന്ന്​ കനറ ബാങ്കിൽ അ​. കൂടുതൽ വിവരങ്ങൾക്ക്​ 9645006337

RAMADASAN A/C NO 08391010 37286, VELLIMADAKUNNU CANARA BANK Branch, IFSC code is CNRB 0000839 District – CALICUT, KERALA —- Google PAY NO 6235 606149

പടം bk
രാമദാസനും കുടുംബവും താമസിക്കുന്ന ഷെഷെ0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close