KERALAlocalOtherstop news

ലോക പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ ഗോള്‍ഡ് വൃക്ഷതൈകള്‍ വിതരണം ചെയ്തു

 

 

കോഴിക്കോട് : ലോക പരിസ്ഥിതി ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക വിഷയങ്ങളില്‍ വലിയ തോതില്‍ അവബോധം സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ ബി ഇ എം ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൃക്ഷതൈകള്‍ വിതരണം ചെയ്തത്.

 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സോണല്‍ ഹെഡ് കെ. എം ജാവേദ് മിയാന്‍ വൃക്ഷ തൈകളുടെ വിതരണം നിര്‍വ്വഹിച്ചു. ബി ഇ എം ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് ഏറ്റുവാങ്ങി. സ്കൂള്‍ പി ടി എ പ്രസിഡന്‍റ് രത്നന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മാനേജ്മെന്‍റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പ്രകൃതിയുടെ പരിപാലനമെന്നത് മലബാര്‍ ഗ്രൂപ്പിന്‍റെ മഹത്തായ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close