EDUCATIONKERALAlocalOtherstop news

പാരിസ്ഥിതികം ചിത്രരചനാ മത്സരം വിജയികൾക്ക് ക്യാഷ് പ്രൈസ് വിതരണം

 

കോഴിക്കോട് :

കേരള സർക്കാർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്‌ടറേറ്റും കാളാണ്ടിത്താഴംദർശനം സാംസ്കാരികവേദിയും സംയുക്തമായി സംഘടിപ്പിച്ച പാരിസ്ഥിതികം പ്രകൃതി ചിത്രരചനാ മത്സര വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും കോഴിക്കോട്നോർത്ത് എം.എൽ.എ. അഡ്വ. കെ ജയന്ത് നിർവഹിച്ചു.
ജില്ലയിലെ എൽ. പി , യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സമ്മാനർഹരായവരടക്കം 62 പേർക്കാണ് ക്യാഷ് പ്രൈസും സർട്ടിഫിക്കേറ്റും വിതരണം ചെയ്തത്.
കഴിഞ്ഞ തലമുറ പ്രകൃതിയോട് ചെയ്ത ക്രൂരതക്കുള്ള തിരിച്ചടിയാണ് പ്രകൃതിക്ഷോഭത്താലും മറ്റും പുതിയ കാലം അനുഭവിക്കുന്നതെന്നും ഇതിനുള്ള പ്രായശ്ചിത്തം ഒരു മരമെങ്കിലും നമ്മുടേതായി സ്വയം വെച്ചുപിടിപ്പിക്കുകയെന്നതു മാത്രമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ. എ പറഞ്ഞു.
ഇന്നലെയുടെ ആർഭാടമായ ഏ.സി.ഇന്നിൻ്റെ അത്യാവശ്യമായ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ദർശനം പ്രസിഡൻ്റ് പി.സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
ആർട്ടിസ്റ്റ് റോയ് കാരാത്ര , ഗുരുകുലം ബാബു, ചിത്രകാരികളായ സൽമി സത്യാർത്ഥി, ഹംദ ഫാത്തിമ, പരിസ്ഥിതി വേദി കൺവീനർ പി.രമേഷ് ബാബു എന്നിവർ സംസാരിച്ചു.
പോഗ്രാം കോ ഓർഡിനേറ്റർ എം.എ ജോൺസൺ സ്വാഗതവും വൈ. പ്രസിഡൻ്റ്റ് പി.ടി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അഞ്ചുദിവസമായി ആർട്ട് ഗ്യാലറിയിൽ നടന്നു വരുന്ന സ്കൂൾ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം തിങ്കളാഴ്ച സമാപിക്കും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close