HealthKERALAlocalOthersPoliticstop newsVIRAL

കംപ്യൂട്ടറിൽ ക്ലിക്കിയില്ല, വിധവ – വാർധക്യകാല പെൻഷൻ സ്വാഹ: അസി. സെക്രട്ടറിയെ നിർത്തിപൊരിച്ച് മേയർ

* അസി. സെക്രട്ടറിക്ക് അന്ത്യശാസനം !

കോഴിക്കോട് : വാർധക്യ കാല – വിധവ പെൻഷൻ അപേക്ഷകളിൽ കാലതാമസം വരുത്തിയ നഗരസഭാ അസി. സെക്രട്ടറിക്ക് മേയർ ഒ. സദാശിവൻ്റെ അന്ത്യശാസനം . ബേപ്പൂർ മേഖലാ കാര്യാലയത്തിന് കീഴിൽ വന്ന അപേക്ഷകളിൽ യഥാസമയം നടപടിയെടുക്കാതെ കാലതാമസം വരുത്തിയത് പൊറുക്കാനാവാത്ത തെറ്റാണെന്ന് 9, 10 നമ്പർ അജണ്ടകൾ ചർച്ച കൊടുക്കവെ കൗൺസിലർമാരായ സരിത പറയേരിയും സി.പി സലീമുമാണ് ചൂണ്ടികാട്ടിയത്. മേയർ വിശദീകരണം ആവശ്യപെട്ടപ്പോൾ, കംപ്യൂട്ടറിൽ ക്ലിക്ക് ചെയ്യാൻ മറന്നതാണ് പെൻഷൻ അപേക്ഷകളിൽ നടപടി വൈകാൻ കാരണമെന്നായിരുന്നു ലാഘവത്വത്തോടെയുള്ള അസി സെക്രട്ടറിയുടെ മറുപടി. നിരവധി മനുഷ്യജീവനുകളുടെ വിഷയം ഇത്ര ലാഘവത്യത്തോടെ കാണുന്ന സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് എസ്.വി സയ്യിദ് ഷമീൽ തങ്ങൾ മേയറോട് ആവശ്യപെട്ടു: ഉദ്യോഗസ്ഥർ ഓഫീസിൽ വന്നാൽ അവരവരുടെ പണിയെടുക്കണമെന്ന് ഷമീൽ പറഞ്ഞു. കൃത്യവിലോപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ ഡി എഫ് അംഗം പി. ബിജുലാലും ആവശ്യപെട്ടു തുടർന്ന് മേയർ അസി സെക്രട്ടറിക്ക് അന്യശാസനം നൽകുകയായിരുന്നു കുറ്റകരമായ അനാസ്ഥയാണ് അസി സെക്രട്ടറി കാണിച്ചതെന്നും മുൻപ് നേരിട്ട് വിളിച്ച് ശ്രദ്ധയിൽ പെടുത്തിയിട്ടും അസി സെക്രട്ടറി അനാസ്ഥ തുടരുകയാണെന്നും മേയർ പ്രതികരിച്ചു. കൗൺസിലിൻ്റെ വികാരമനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കണം. പെൻഷൻ തുടങ്ങി സാധാരണക്കാരുടെ ഒരു ഫയലും വച്ചു താമസിപ്പിക്കരുത്. മേലിൽ ഇത് ആവർത്തിക്കരുത്, ഇത് ഇവിടെ അവസാനിപ്പിക്കാം – മേയർ കർശന താക്കീത് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close