EDUCATIONKERALAlocalOtherstop news

അഖിലകേരള വായന പക്ഷാചരണം

കോഴിക്കോട് : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെവായന പക്ഷാചരണത്തിൻ്റെ ഭാഗമായി മേരിക്കുന്ന് സെൻ്റ് ഫിലോമിന എ.എൽ.പി. സ്‌കൂൾ ലൈബ്രറിക്ക് ദർശനം സാംസ്‌കാരിക വേദി ബാലസാഹിത്യകൃതികൾ കൈമാറി. കാളാണ്ടിത്താഴം ദർശനം എം.എൻ. സത്യാർത്ഥി ഹാളിൽ ചെയർമാനും മുഖ്യ രക്ഷാധികാരിയുമായ കെ.കെ. സഹീർ മാസ്റ്റർ ടി.കെ. ഹാനിയക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. 1662 രൂപ മുഖവിലയുള്ള എല്ലാ പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങളാണ് കൈമാറിയത്. അടുത്ത ഘട്ടമായി ഇംഗ്ളീഷ് പുസ്തകങ്ങളും കൈമാറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ എം.എ. ജോൺസൺ അറിയിച്ചു.ദർശനം 30 -ാം വാർഷിക സംഘാടക സമിതി ജനറൽ കൺവീനർ കൊല്ലറക്കൽ സതീശന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരള വിദ്യാഭ്യാസം രണ്ട് സമീപനങ്ങൾ’ എന്ന സ്വന്തം രചന സംസ്‌കൃത സർവ്വകലാശാല മുൻ വി.സി. ഡോ.ജെ. പ്രസാദ് കൈമാറി. “അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ ആകാശം വീണു കിട്ടാൻ” എന്ന മുല്ലനേഴിയുടെ കവിത ചൊല്ലി ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ഉണ്ണികൃഷ്ണൻ അലനല്ലൂർ കുട്ടികളെ സ്വാഗതം ചെയ്തു. ദർശനം വൈസ് പ്രസിഡൻ്റ് സി.പി. ആയിഷബി, ബാലവേദി മെൻ്റർ പി.തങ്കം, ഹെഡ് മിസ്ട്രസ് സി. മേരി സ്മിത, അധ്യാപകരായ എൽ.കെ.നീതു , എം.കെ. മുക്താർ,വനിത- വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയൻ സബിത എന്നിവർ നേതൃത്വം നല്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close