EDUCATIONINDIAKERALAlocalNationalOtherstop newsVIRAL

ഈശോസഭാ വൈദികൻ ഫാ. അബ്രഹാം പള്ളിവാതുക്കൽ നിര്യാതനായ : സംസ്‌കാരം ഞായറാഴ്ച്ച മലാപ്പറമ്പിൽ.

കോഴിക്കോട് :  ഈശോസഭാ വൈദികനായ ഫാ. അബ്രഹാം പള്ളിവാതുക്കൽ എസ്. ജെ. (86) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖ ങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. . സംസ്ക്കാരം (ഞായറാഴ്ച്ച) ജൂൺ 21 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് മലാപ്പറമ്പ്” ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ.

ഫാ. അബ്രഹാം പള്ളിവാതുക്കൽ 1939 ഡിസംബർ 11 ന് ആലപ്പുഴ ജില്ലയിൽ കരുവാറ്റ എന്ന സ്ഥലത്ത് ചങ്ങനാശ്ശേരി അതിരൂപതയിൽപ്പെട്ട പരേതരായ ചെറിയാൻ, അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. എട്ടു മക്കളിൽ ഒടുവില ത്തെയാളാണ് പള്ളിവാതുക്കലച്ചൻ, പരേതരായ ജോസഫ് എം. സി നൈനാൻ എം.സി; സിസ്റ്റർ സ്കോളാസ്റ്റിക്ക എസ്സ്.ഡി; സിസ്റ്റർ ജെർത്രൂഡ് ഹോളി ക്രോസ്സ് സിസ്റ്റർ മേരി ഗ്രേസ്, എഫ്.സി.സി; സിസ്റ്റർ മേരി ഡൊളോറസ്. സെൻറ് ജോസഫ്‌സ് ലയൺസ്സ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

ഹയർ സെക്കൻററി സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം 1958 മെയ് 17 ന് ഈശോസഭയിൽ ചേർന്നു. രണ്ട് വർഷത്തെ നൊവിഷ്യേറ്റ് പഠനവും, ഒരു വർഷത്തെ ജൂനിയറേറ്റ് പഠനവും ബെസ്‌കി കോളേജ്’ ദിണ്ടിഗൽ വെച്ച് പൂർത്തികരിച്ചു. തത്വശാസ്ത്ര പഠനം സേക്രട്ട് ഹാർട്ട് കോളേജ് ഷെമ്പഗന്നൂരും, റീജൻസി മാട്ടൂൾ ആർ. സി. മിഷൻ, ചിറക്കലും പൂർത്തിയാക്കിയതിന് ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ബി. എ. ഇക്കണോമിക്‌സിൽ ബിരുദം കരസ്ഥമാക്കി.

ദൈവശാസ്ത്ര പഠനം സെൻ്റ് മേരീസ് കോളേജ് കർസിയോങ്ങിൽ പൂർത്തിയാക്കി യതിനു ശേഷം, 1971 മാർച്ച് 15 ന് വൈദിക പട്ടം സ്വീകരിച്ചു. ബെസ്ക്കി കോളേജ്, ദിണ്ടിഗലിൽ ടേർഷ്യൻഷിപ്പ് പരിശീലനത്തിന് ശേഷം, 1977 ആഗസ്ത് 15 ന് ഈശോ സഭയിൽ നിത്യവ്രത വാഗ്‌ദാനം നടത്തി.

അച്ചന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചത് പട്ടുവം ഹോളി ഫാമിലി ഇടവകയിൽ സഹവികാരിയായിട്ടായിരുന്നു’, പിന്നീട്’ സ്നേഹസേന ഡയറ്ക്ടർ, ആത്മീയ ഗുരു. ധ്യാന പ്രസംഗകൻ, ജീസസ്സ് യൂത്ത് ആനിമേറ്റർ എന്നീ നിലകളിലും, ഈശോസഭയിലെ വിവിധങ്ങളായ കമ്മ്യൂണിറ്റികളിൽ സൂപ്പീരിയറായും, റെക്ടറായും, അഡ്‌മിനിസ്ട്രേറ്ററായും, വികാരിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2022 മുതൽ കോഴിക്കോട് ജസ്യൂട്ട് ഹാളിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

1978 മുതൽ കേരള കരിസ്‌മാറ്റിക് റിന്യൂവൽ പ്രസ്ഥാനത്തിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. നിരവധി വർഷങ്ങൾ അതിൻ്റെ ഡയറക്ടറായും  പ്രവർത്തിച്ചിട്ടുണ്ട്. കേരള കരിസ്‌മാറ്റിക്’ നവീകരണ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായ ‘എമ്മാവൂസ് പള്ളിവാതുക്കലച്ചൻ്റെ സ്വപ്‌നമായിരുന്നു. അത് യഥാർഥ്യമാക്കിയതും ആ പേരിട്ടതും അദ്ദേഹം തന്നെ.

ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു ഫാ. അബ്രഹാം, തലമുറകളായി അനേകം യുവ കത്തോലിക്കരുടെ ആത്മീയ വളർച്ചയ്ക്ക് ദിശാബോധം നൽകിയ വ്യക്തിയായിരുന്നു. പ്രസ്ഥാനത്തിൻറെ ആദ്യകാല അനിമേറ്റർമാരിൽ ഒരാളായിരുന്ന അദ്ദേഹം, തൻ്റെ വൈദിക ശുശ്രൂ ഷയുടെ വലിയൊരു പങ്ക് യുവജന സുവിശേഷവത്കരണം, വിശ്വാസപരിശീലനം. ആത്മീയ അനുഗമനം എന്നിവയ്ക്കായി സമർപ്പിച്ചു. ഇതിലൂടെ ജീസസ് യൂത്ത് പ്രസ്ഥാനം സഭയ്ക്കുള്ളിൽ ശക്തമായ ഒരു ആത്മീയ പ്രസ്ഥാനമായി വളരാൻ അദ്ദേഹം വലിയ സംഭാവന നൽകി.

യുവജനങ്ങളെ ഏറെ സ്നേഹത്തോടും, കരുതലോടും കൂടെ നെഞ്ചോട് ചേർത്ത് വെച്ച ഒരു വൈദികനായിരുന്നു പള്ളിയച്ചൻ. അവർക്ക്’ എപ്പോഴും ദൈവത്തിലേയ്ക്കുള്ള ഒരു വഴികാട്ടി! ഇപ്പോഴും അച്ചനെ തങ്ങളുടെ പ്രിയപ്പെട്ട പളളിയച്ചനായി കരുതുന്ന അനേകം യുവജനങ്ങൾ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഇടങ്ങളിലുമുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close