
കോഴിക്കോട് :
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ മറ്റ് വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്തമായി നടത്തിയ “ഓപ്പറേഷൻ തൂഫാൻ…ദി നാർക്കോ ഹണ്ട്” പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ഉദ്ഘാടനം സെന്റെ് ജോസഫ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ . എം.കെ. രാഘവൻ എം.പി നിർവഹിച്ചു. നോർത്ത് സോൺ ഐജിയും ഓപ്പറേഷൻ തൂഫാൻ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ പുട്ട വിമലാദിത്യ മുഖ്യാതിഥിയായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സൂരജ് ഡൊമനിക്ക് സ്വാഗതവും, കോഴിക്കോട് സൗത്ത് എം.എൽ.എ . അഡ്വ. ഫൈസൽ ബാബു അധ്യക്ഷതയും വഹിച്ചു. തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊാടുത്തു, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ . പദം സിംഗ്, കോർപ്പറേഷൻ കൗൺസിലറായ ജിഷാൻ, അഡീഷണൽ പോലീസ് സൂപ്രണ്ട് ഷംസുദ്ദീൻ. എസ്, സ്കൂൾ മാനേജർ ഫാ. പയസ് വാച്ചാപറമ്പിൽ, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി അബ്ദുൾ കരീം എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ടൗൺ എ.സി.പി പ്രമോദൻ.കെ.വി നന്ദിയും പറഞ്ഞു. തുടർന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ തൂഫാൻ പ്രബന്ധ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സേവിയോ ഹൈസ്കൂളിലെ ചൈത്ര. കെ, രണ്ടാം സ്ഥാനം നേടിയ സെൻ്റ് ജോസഫ് ആഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ അൽന അൽഫോൺസ, മൂന്നാം സ്ഥാനം നേടിയ സി എം എം പബ്ലിക് ഹൈസ്കൂൾ തലക്കുളത്തൂരിലെ സൂര്യഗായത്രി എന്നീ കുട്ടികൾക്കും, ലഹരി വിരുദ്ധ റീൽസ് മേക്കിംഗ് മത്സരത്തിലെ വിജയിയായ നൗഷാദ് കുട്ടോത്തിനും ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു. ലഹരിയ്ക്കെതിരെയുള്ള ഒപ്പു ശേഖരണവും, ഷോർട് ഫിലീം പ്രദർശനവും, കുട്ടികളുടെ സൂംബാ ഡാൻസും, ബലൂൺ പറത്തലും, ലഹരി വിരുദ്ധ റാലിയും ചടങ്ങിന് മാറ്റ് കൂട്ടി.
കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ എലത്തൂർ, കുന്ദമംഗലം, ഫറോക്ക്, മാവൂർ സ്ഥലങ്ങളിൽ വെച്ച് ജനപ്രതിനിധികളെയും, സ്കൂൾ വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, അധ്യപകരെയും ഉൾപ്പെടുത്തിക്കൊണ്ട് ലഹരിവിരുദ്ധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.




