KERALAlocaltop news

PRD യിൽ പെൻഷൻ വിഭാഗം പുന:സ്ഥാപിക്കണം : സീനിയർ ജേണലിസ്റ്റ്സ് ഫോറം

കോഴിക്കോട് : സംസ്ഥാനത്തെ പത്രപ്രവർത്തകരുടെ പെൻഷൻ കൈകാര്യം ചെയ്യുന്നതിനു തിരുവനന്തപുരം പി.ആർ.ഡി ഓഫീസിൽ പ്രവർത്തിച്ചിരുന്ന പെൻഷൻ വിഭാഗം (എച്ച് സെക്ഷൻ ) പുന:സ്ഥാപിക്കണമെന്നു സീനിയർ ജേണലിസ്റ്റ് സ് ഫോറം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പെൻഷൻ വിഭാഗം നിർത്തലാക്കിയതിനെ തുടർന്നു പെൻഷൻ വിതരണത്തിൽ കാലാ താമസം നേരിടുകയാണെന്നു സമ്മേളനം ചൂണ്ടികാട്ടി. അളകാപുരി ഓഡിറേറാറിയത്തിൽ നടന്ന സമ്മേളനം മേയർ ഡോ.ബീന ഫിലിപ്പ് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം.കൃഷ്ണ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.വിജയകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും സമ്മേളനം ചർച്ച ചെയ്ത് പാസ്സാക്കി. 75 വയസ്സ് പൂർത്തിയായ എം.ബാലഗോപാലൻ, പി.ബാലകൃഷ്ണൻ, പി.സി.അബ്ദുൾ ലത്തീഫ്, എ. ബാലകൃഷ്ണൻ ,എം.ഗോപിനാഥ് എന്നിവരെ സമ്മേളനം ആദരിച്ചു. മേയർ ബീന ഫിലിപ്പ് പൊന്നാട അണിയിച്ചു. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എ. മാധവൻ, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ , കെ.അബൂബക്കർ ,എൻ.പി.രാജേന്ദ്രൻ, കിണാശ്ശേരി മമ്മദ് കോയ, ഹരിദാസൻ പാലയിൽ, സി.പി. വിജയകൃഷ്ണൻ, നടക്കാവ് മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, പി.കെ. പാറക്കടവ്, ഉമ്മർ പാണ്ടികശാല, പി.മുസ്തഫ, എൻ.പി.ചെക്കുട്ടി എന്നിവർ സംസാരിച്ചു. കെ.എഫ് ജോർജ്ജ് സ്വാഗതവും കെ. നീ നി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close