crime
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. കരേഡ ടൗണിലെ ബസ് സ്റ്റാന്‍ഡിനടുത്തുള്ള മതേശ്വരി മൊബൈല്‍ ഷോപ്പില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം.
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ കഴിഞ്ഞ രാത്രിയാണ് കവര്‍ച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈല്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 40 മൊബൈല്‍ ഫോണുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷ്ടാക്കളില്‍ ഒരാള്‍ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.




