crimeKERALAlocalOtherstop news

എം.ഡി.എം.എ. കേസ്: പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവും യുവതിയും അറസ്റ്റിൽ

 

 

കോഴിക്കോട്: എം.ഡി.എം.എ. കേസിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവും യുവതിയും അറസ്റ്റിലായി. നന്മണ്ട സ്വദേശിയായ അനന്തുവിനെയും പുതിയാപ്പ സ്വദേശിനിയായ കീർത്തനയെയുമാണ് പോലീസ് പിടികൂടിയത്.
മെഡിക്കൽ കോളജിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
ജൂൺ 8-ന് കോഴിക്കോട് നടക്കാവ് രാരിച്ചൻ റോഡിൽ ദുരൂഹ സാഹചര്യത്തിൽ കാറിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെയാണ് നടക്കാവ് പോലീസും ഡാൻസാഫ് സംഘവും ഇവരെ കണ്ടെത്തിയത്. തുടർന്ന് കാർ പരിശോധിച്ചപ്പോൾ ആറു ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
വാഹനമിടിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലും അനന്തു പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് നഗരത്തിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരിൽ ഒരാളാണ് കീർത്തനയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close