Others
കമ്മ്യൂണിസം കാന്‍സര്‍ പോലെ അത് തുടക്കത്തില്‍ തന്നെ ഇല്ലാതാക്കണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണല്‍ മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന ട്രംപ്. ‘കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം എന്നും അത് കാന്‍സര്‍ പോലെയാണ് എന്നും പറഞ്ഞു, കാന്‍സര്‍ എങ്ങനെ തുടക്കത്തില്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമോ, അതുപോലെ അതിവേഗം ഇല്ലാതാക്കണം’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.തെരഞ്ഞെടുപ്പ് പ്രചാരണത്തെ അനുസ്മരിപ്പിക്കുന്ന പ്രസംഗമായിരുന്നു ചടങ്ങില്‍ ട്രംപ് നടത്തിയത്. പുതിയ വോട്ടിംഗ് നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച ട്രംപ് തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ എടുത്തുകാട്ടുകയും ചെയ്തുഅമേരിക്ക നേടിയ യുദ്ധവിജയങ്ങൾ, ചന്ദ്രനിലിറങ്ങിയ ദൗത്യം, റൈറ്റ് സഹോദരന്മാരുടെ ആദ്യ വിമാനയാത്ര, അമേരിക്കൻ ഭരണഘടനാ സംവിധാനത്തിന്റെ ശക്തി തുടങ്ങിയ ചരിത്രനേട്ടങ്ങളെ ട്രംപ് പ്രശംസിച്ചു.മുൻകാലങ്ങളിൽ ഇടതുപക്ഷ നിലപാടുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥികളെ ട്രംപ് പലപ്പോഴും ‘കമ്മ്യൂണിസ്റ്റുകൾ’ എന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും, ശനിയാഴ്ചത്തെ പ്രസംഗത്തിൽ അദ്ദേഹം ആരെയും നേരിട്ട് പേരെടുത്ത് വിമർശിച്ചില്ല.




