
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും കോക്രോച്ച് ജനതാ പാര്‍ട്ടിയും തമ്മില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസ് അശുതോഷ് റാങ്കെ എന്നിവരാണ് സിജെപിയുടെ പ്രതിനിധികളായി പങ്കെടുത്തത്. കാണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍് പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചതെന്ന്് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിലപാട് പറയാന്‍ കേന്ദ്രം നാളെ ഉച്ചയ്ക്ക് രണ്ടര വരെ സമയം തേടിയിട്ടുണ്ട്. രാജിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സിജെപിയുടെ തീരുമാനം.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ലോക്സഭാ നടപടികള്‍ തടസപ്പെട്ടു. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചാ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത് തടയുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. സഭ ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും ചേര്‍ന്നപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളെ സര്‍ക്കാര്‍ പലതവണ സമീപിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.




