KERALAlocalOtherstop news

ലഹരിക്കമ്പം കൂടാൻ കാരണം ഉന്നത വിദ്യാഭ്യാസമുള്ളവരുടെ അധമമനസ്: ഡോ. ആർസു

കോഴിക്കോട് :
കോഴിക്കോട്: മദ്യവും മയക്കുമരുന്നും മറ്റു ലഹരിപദാർത്ഥങ്ങളും നാട്ടിൽ സുലഭം ആയിരിക്കുന്ന അന്തരീക്ഷമാണ് ഇന്നുള്ളതെന്നും ഉന്നത വിദ്യാഭ്യാസമുള്ളവർ അധമ മനസ്സിന് അടിമകൾ ആകുന്നത് ലഹരി ക്കമ്പം കൂടുന്നത് കൊണ്ടാണെന്നും ഡോക്ടർ ആർസു അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ സർവോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ തൂഫാൻ ഇച്ഛാശക്തിയോടെ നടപ്പാക്കാൻ കൊടിയുടെ നിറവും അടയാളവും മറന്ന് യുവാക്കൾ മുന്നോട്ടുവരണമെന്നുവ്യക്തമാക്കിയ അദ്ദേഹം ഇരുട്ടിന്റെ ശക്തികളുടെ ഭാഗത്തു നിൽക്കുന്നവർ കരുത്ത് ആർജ്ജിക്കുന്നതിന് കടിഞ്ഞാൺ ഇടണമെന്നും അഭിപ്രായപ്പെട്ടു.
യോഗത്തിൽ സർവോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ഈ യ ച്ചേരി പത്മിനി അധ്യക്ഷ ത വഹിച്ചു. യോഗത്തിൽ പി പി ഉണ്ണികൃഷ്ണൻ യു രാമചന്ദ്രൻ പി. ശിവാനന്ദൻ, ഇയ്യച്ഛേരികുഞ്ഞു കൃഷ്ണൻ, വി കെ ദാമോദരൻ രമേശ് മേത്തല, പി കെ ശശിധരൻ, കെ
ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close