
കോഴിക്കോട് :
ഒയിസ്ക ഇൻ്റർനാഷണൽ കാലിക്കറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്താറുള്ള സോഷ്യൽ അവയർനെസ്സ് ആൻ്റ് ലീഡർഷിപ് ട്രെയിനിങ്ങ് കോഴ്സിൻ്റെ നാല്പത്തി രണ്ടാമത് ബാച്ച് വി.കെ. കൃഷ്ണ മേനോൻ ആർട്ട് ഗ്യാലറി ആൻ്റ് മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണ ഘടനയെ കുറിച്ചുള്ള അറിവ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സെൻ്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥിനി അനിക. കെ
ബെസ്റ്റ് പെർഫോർമർ അവാർഡ് കരസ്ഥമാക്കി. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് ചാപ്റ്റർ പ്രസിഡണ്ട് വിനയൻ കിളിയാടി
അധ്യക്ഷത വഹിച്ചു.
മോട്ടിവേഷൻ ട്രെയിനർ ഹേമപാലൻ ക്ലാസ്സെടുത്തു.
സൗത്ത് ഇന്ത്യ സെക്രട്ടറി ജനൽ എം. അരവിന്ദ് ബാബു, ഡെൻസിൽ പോപ്പൻ,
ഫിലിപ് കെ. ആൻ്റണി, കമാൽ പാഷ, കെ.പി. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു.




