KERALAlocalOthersPoliticstop news

കോഴിക്കോട് കളക്ടറേറ്റിൽ 219 റവന്യു ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി : പ്രതിഷേധവുമായി ഇടത് സംഘടനകൾ

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ജില്ലാ ഭരണകൂടം റവന്യൂ വകുപ്പ് ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റിക്കൊണ്ട് ഇറക്കിയ ഉത്തരവിനെതിരെ റവന്യു ജീവനക്കാരുടെ വ്യാപക പ്രതിഷേധം. വകുപ്പിലെ വിവിധ ഓഫീസുകളിൽ ജോലി ചെയ്തുവരുന്ന 219 ക്ലർക്ക് മാരെയാണ് 19-6-26 ലെ DCKKD/370/2026-A5 നമ്പർ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ ഇന്നലെ ഒരുമിച്ച് സ്ഥലംമാറ്റിയത്. പൊതുജനങ്ങൾ നിരവധിയായ ആവശ്യങ്ങൾക്കായി ദൈനംദിനം ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ ഉള്ള റവന്യ ഓഫിസുകളുടെ ഭരണം നിശ്ചലം ആകുന്ന സാഹചര്യമാണ് ഇതുവഴി ജില്ലയിൽ ഉണ്ടായിട്ടുള്ളത്. വില്ലേജ്    ഓഫീസർമാരെ സ്ഥലം മാറ്റിക്കൊണ്ട് ഇറക്കിയ ഉത്തരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അന്യായമായ സ്ഥലം മാറ്റത്തിന് എതിരായി  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജീവനക്കാർ കേസ് ഫയൽ ചെയ്ത് നിയമലംഘനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിവരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിലൂടെ ജില്ലയിലെ 219 ജീവനക്കാരൻ വീണ്ടും സ്ഥലം മാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. ഇതുവഴി അധ്യായന വർഷ ആരംഭത്തിൽ റവന്യൂ ഓഫീസുകളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾ സമയബന്ധിതമായ സേവനം ലഭിക്കാതെ ദുരിതമനുഭവിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് 3 /2017 നമ്പറായിസർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവിൻ്റെ നഗ്നമായ ലംഘനമാണ് കോഴിക്കോട് ജില്ലയിലെ സ്ഥല മാറ്റം ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളത് എന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാർക്ക് ഇപ്പോൾ മാറ്റിയിട്ടുള്ള ആഫീസുകളിൽ എത്തിച്ചേരുന്നതിന് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ജീവനക്കാരെയും പൊതുജനങ്ങളെയും ഒരേസമയം ദുരിതത്തിൽ ആക്കുന്ന നിയമവിരുദ്ധ സ്ഥലമാറ്റ ഉത്തരവുകൾ അടിയന്തരമായി പിൻവരിക്കണമെന്നും ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു ഓൺലൈൻ സംവിധാനത്തിലൂടെ സ്ഥലംമാറ്റം നടത്തിവരുന്ന നടപടി പുനസ്ഥാപിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമവിരുദ്ധ സ്ഥല മാറ്റങ്ങൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും, നിയമവിരുദ്ധ ഉത്തരവുകൾ ഇറക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള റവന്യൂ ഡിപ്പാർട്ട്‌മെൻറ് സ്റ്റാഫ് അസോസിയേഷൻ നേതാക്കളായ ആർ സിന്ധു, സുനിൽകുമാർ, അമൃതരാജ് എന്നിവർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close