
തിരുവനന്തപുരം : കർഷകർക്ക് ഏറെ ആശ്വാസകരമായ ബഡ്ജറ്റ് ആണ് വിഡി സതീശൻ സർക്കാറിന്റെ തെന്നു കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യൂസ് പറഞ്ഞു. റബറിന്റെ താങ്ങ് വില 250 രൂപയായി വർദ്ധിപ്പിച്ചത് കർഷകർക്ക് ഏറ്റവും ആശ്വാസകരം ആണെന്നും അദ്ദേഹം പറഞ്ഞു. മലയോരമേഖലയിലെ ജനങ്ങളെ വന്യമൃഗ ശല്യത്തിൽനിന്ന് രക്ഷിക്കാൻ ഉതകുന്ന തരത്തിലും, നെൽക്കർഷകർക്ക് ആശ്വാസമാകുന്നതുമായ ബഡ്ജറ്റ് ആണ്. വനിതകളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കുന്നതിന് പുതിയ സംരംഭങ്ങളും കാർഷിക കൂട്ടായ്മകളും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ബഡ്ജറ്റ് ഉപകാരപ്പെടും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കെപിസിസിയിൽ ചേർന്ന കർഷക കോൺഗ്രസ് നേതൃ യോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ പഴകുളം സതീഷ്, കോട്ടുകാൽ ഗോപി,തോംസൺ ലോറൻസ്, മാരായമുട്ടം രാജേഷ്, ആർസി മധു, അനീഷ് കഴക്കൂട്ടം, കള്ളിക്കാട് രാജേന്ദ്രൻ,രാജ മോഹനൻ, കെ. എ. എബ്രഹാം സംസാരിച്ചു.




