Politics

സിജെപിയുടെ ഭാവിപരിപാടി ഉടൻ പ്രഖ്യാപിക്കുമെന്ന് അഭിജീത് ദീപ്കെ

ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള ഉള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത കോക്കറോച്ച് ജനതാ പാര്‍ട്ടി ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അഭിജിത് ദീപ്‌കെ അറിയിച്ചു. ജന്തര്‍ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്ത ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലും സി.ജെ.പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫാര്‍മസി ഓഫീസര്‍ നിയമന പരീക്ഷ ഉള്‍പ്പെടെ പഞ്ചാബില്‍ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളില്‍ വലിയ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണമുണ്ട്. ഈ വിഷയത്തില്‍ വ്യക്തമായ ആസൂത്രണം നടന്നുവരികയാണെന്നും ഉടന്‍ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു.

https://youtu.be/1C-srriGsKI?si=HNW6wRK2s1JKmSFM

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close