KERALA

വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ട് ;പ്രതികരിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരായ നടപടി അവസാനിപ്പിച്ചതിനെതിരെ സിപിഐഎം രംഗത്ത്. വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ടെന്ന് പറഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത് എത്തിയത്. ‘എങ്ങനെയാണ് ആഭ്യന്തര മന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. അസാധാരണ സംഭവമാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം ഉണ്ടായെന്നും’ എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി, വി ഡി സതീശന്‍ ഫണ്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

https://youtu.be/-OK-jWZ_90o?si=EKzkzEQNAZGr4z-C

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close