KERALAPolitics

പാചകത്തെ കുറിച്ചുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; വിശദീകരണവുമായി വി ഡി സതീശന്‍

തിരുവനന്തപുരം: പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യത്തില്‍ തന്നെ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശന്‍ നല്‍കിയ വിശദീകരണം

https://youtu.be/kqcyWKx4UAI?si=9EuLqcJP6umhHhnV

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close