KERALA
പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിനാ പേടിക്കുന്നത്; അതൊക്കെ സംഘടനാ കാര്യങ്ങളെന്ന് ഇപി ജയരാജന്

തിരുവനന്തപുരം : പിണറായി വിജയനെ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശിക്കാറുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്. എന്നാലത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്നും പറയാനുള്ളത് പാര്‍ട്ടിയിലാണ് ഞങ്ങള്‍ അത് പറയാറുള്ളതെന്നും ജയരാജന് പറഞ്ഞു. തെഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ജയരാജന്റെ ഈ പ്രതികരണം. പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടു എന്നത് തോല്‍വിക്ക് കാരണമായെന്നാണ് സിപിഎം റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്.പിണറായിയെ വിമര്‍ശിക്കുന്നതിന് പാര്‍ട്ടിയിലുള്ളവര്‍ക്ക് ഭയമുണ്ടോയെന്ന ചോദ്യത്തിന്, ‘പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിനാ പേടിക്കുന്നത്. എന്തെല്ലാം വിമര്‍ശിക്കാറുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഞങ്ങള്പറയാറില്ല. അതൊക്കെ് സംഘടനാ കാര്യങ്ങളാണ്. പറയേണ്ട കാര്യം പാര്‍ട്ടിയില്‍ പറയും. പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ട്. സ്വയം വിമര്‍ശനം ഉണ്ട്. തെറ്റുതിരുത്തുല് ഉണ്ട്. സ്വയം തിരുത്തല്‍ ഉണ്ട്. ഇതെല്ലം തിരുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. മനുഷ്യരുടെ പാര്‍ട്ടിയില്ലേ. ഒരു ദോഷവുമില്ലാത്ത മനുഷ്യരുണ്ടോ?. മനുഷ്യര്‍ക്ക് അവരുടെതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ഇപി ജയരാജന് പറഞ്ഞു. പാര്‍ട്ടി അംഗീകരിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായ പരാജയമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. വീഴ്ച എന്താണെന്നത് കണ്ടെത്തി തിരുത്തുക എന്നതാണ് പാര്‍ട്ടി ചെയ്യുന്നതെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
https://youtu.be/VhpCguNDh8E?si=QOPaozLVGB1f-g5p




