
കൊച്ചി: സ്റ്റേജ് പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്നാരോപിച്ച് മിമിക്രി താരവും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെതിരെ സൈബര്‍ ആക്രമണം. അയര്‍ലണ്ടിലെ സ്റ്റേജ് പരിപാടിക്കിടെ വി ഡി സതീശന്റെ ശബ്ദം അനുകരിച്ചുള്ള പെര്‍ഫോര്‍മന്‍സിനിടെ എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രത്തിന്റെ ഫയലിന്റെ പേര് അറിയിക്കാന്‍ മൈക്കിലൂടെ ‘ വി ഡി സതീശന്‍’ എന്ന് പറഞ്ഞിരുന്നു. അതിനിടെ ‘സര്‍’ എന്നോ ‘മുഖ്യമന്ത്രി’ എന്നോ ചേര്‍ത്തിരുന്നില്ലെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവും അധിക്ഷേപവും ഉയരുന്നതെന്ന് മഹേഷ് കുഞ്ഞുമോന്‍ പറയുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബഹുമാനമില്ലാതെ അഭിസംബോധന ചെയ്തുവെന്ന തരത്തില്‍ പ്രചരിപ്പിക്കുകയും വ്യാപകമായ സൈബര്‍ ആക്രമണത്തിന് മഹേഷ് വിധേയമാവുകയുമായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് മഹേഷ് കുഞ്ഞുമോന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാഗത്ത് നിന്നുമുണ്ടായ വാക്കുകളില്‍ ആര്‍ക്കെങ്കിലും വിഷമമോ വേദനയോ തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുഎന്ന് പറഞ്ഞമഹേഷ്ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്നത് തന്റെ ഉദ്ദേശമല്ലെന്നും എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുന്ന ഒരാളാണ് താന്‍ എന്നും മഹേഷ് വ്യക്തമാക്കി.
https://youtu.be/swiotIBtag0?si=2mZyTVY-nfx9WWY-




