
കോഴിക്കോട് : കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച പ്രതികള്‍ കടമേരി വില്യാപ്പള്ളി സ്വദേശി തുണ്ടികണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് സയീദ് (32 )വേളം ശാന്തി നഗര്‍ സ്വദേശി കുറുവന്‍ തൊടി വീട്ടില്‍ അഫ്നാന് അമീന് (25 ) പേരാബ്ര ചെറുവണ്ണൂര്‍ സ്വദേശി മലയില്‍ വീട്ടില്‍ മുബഷീര്‍ (27 ) കൊഴുക്കല്ലൂര്‍ സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുജാഹിദ് (33 ) കല്ലായി കുണ്ടുങ്ങല്‍ സ്വദേശി പി. വി ഹൌസില്‍ റഹീസ് അഹമ്മദ് (33 ) പുതുച്ചേരി കോയോട്ടു തെരു സ്വദേശി പി. കെ ഹൌസില്‍ നിദല്‍ സിറാജ് (26 ) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്
15.06.2026 തിയ്യതി ഉച്ചയ്ക്ക് Fraternity Movement എന്ന സംഘടനയുടെ പ്രവർത്തകരായ പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്ന് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ ഓഫീസിലേക്ക് (DDE Office) അതിക്രമിച്ച് കയറാൻ ശ്രമിച്ച് ലഹള നടത്തിയത് നിയമാനുസൃത ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട സമയം പ്രതികൾ പോലീസ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് എന്നിവരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും, കയ്യേറ്റം ചെയ്യുകയും, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.




