KERALAPolitics

അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

കൊച്ചി: സംവിധായകനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ ച ീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ട്വന്റി 20 വിട്ടു.തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അഖില്‍ മാരാര്‍ മത്സരിച്ചത്. സാബു എം ജേക്കബിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് പാര്‍ട്ടി വിടല്‍.പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും സഹകരിച്ച് മുന്നോട്ടുപോകാന്‍ ആകില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടപ്പെട്ടതോടെ സ്വതന്ത്രമായി മത്സരിക്കാനായിരുന്നു തീരുമാനം. ഇതിനെ പിന്തുണച്ച് സാബു ജേക്കബ് വരികയായിരുന്നു. അതിന് മുമ്പ് പണം വാഗ്ദാനം ചെയ്ത് എന്‍ഡിഎ ഏജന്‍സികള്‍ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് സാബു ജേക്കബ് പിന്തുണയറിയിച്ചെത്തിയത്. അങ്ങനെയാണ് ട്വന്റി 20യില്‍ ചേര്‍ന്നത്. പിന്നീടാണ് കോണ്‍ഗ്രസ് നേതാവായ ആര്‍ രശ്മി പാര്‍ട്ടി വിട്ട് അവിടെയെത്തുന്നത്. രശ്മി വന്നതാണോ വരുത്തിച്ചതാണോ എന്നും തനിക്ക് സംശയം ഉണ്ട്. പിന്നീടാണ് തൃപ്പൂണിത്തുറ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്നും അഖില്‍ മാരാര്‍ പറയുന്നു.

 

https://youtu.be/swiotIBtag0?si=2mZyTVY-nfx9WWY-

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close