EDUCATIONHealthKERALAPoliticsVIRAL

സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ നിന്നു പിന്‍മാറി പുതിയ സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ ldf സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനുവില്‍ നിന്നു പിന്‍മാറി പുതിയ സര്‍ക്കാര്‍ . ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ മെനു പരിഷ്‌കരിച്ചത്. എന്നാല്‍ ഭക്ഷണത്തിനുള്ള സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധന വരുത്താത്തതിനാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും പരിഷ്‌കാരം കടലാസില്‍ ഒതുങ്ങി. ഇതോടെയാണ് വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിര്‍ദേശം ലഭിച്ചത്..സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാം എന്നാണ്് വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. ചോറിനൊപ്പം രണ്ട് കറികള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിശ്ചിത അളവില്‍ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണമെന്നും മാത്രമാണ് നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചത്തേയ്ക്കുള്ള സാംപിള്‍ മെനുവും പ്രസിദ്ധീകരിച്ചു. ഇതില്‍ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിള്‍ ബിരിയാണി, മുട്ടക്കറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധമല്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മീനും ഇറച്ചിയും മെനുവില്‍ ഉള്‍പ്പെടുത്താമെന്നാണ് നിര്‍ദേശം.അഞ്ചാം ക്ലാസുവരെ 6.19 രൂപയും ആറ് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ 9.29 രൂപയും മാത്രമാണ് ഒരുദിവസത്തെ ഭക്ഷണവിഹിതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്.

https://youtu.be/kqcyWKx4UAI?si=9EuLqcJP6umhHhnV

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close