Politics

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി;ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ ,തുക അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്ക് ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുക കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന 600 കോടി രൂപയില്‍ നിന്നാണ് ജൂണ്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലെ വിഹിതം അനുവദിച്ചത്.
പദ്ധതി ആരംഭിച്ചതോടെ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. പ്രതിദിനം 6 ലക്ഷമായിരുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം പദ്ധതി വന്നതോടെ 12 ലക്ഷമായി ഉയര്‍ന്നു. 15 ദിവസത്തിനുള്ളില്‍ 40 കോടിയിലേറെ രൂപ ചെലവായതോടെ പ്രതിമാസ ചെലവ് 80 കോടി രൂപ കടക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം, ആദ്യ ദിവസങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ചെലവ് ഉയരാന്‍ കാരണമെന്നും വരും ദിവസങ്ങളില്‍ തുക കുറയുമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിലയിരുത്തല്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close