
ചെന്നൈ: നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. ചെന്നൈയിലെ വസതിയിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ത്ഥ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് ഈ അറസ്റ്റ്.ഉദയനിധിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി.




