
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസാദിപ്പിച്ച് ഡിജിപി ആകുന്നതിന് വേണ്ടി എന്തുതരം വൃത്തികേടുകൾക്കും കൂട്ടുനിന്ന ഐ പി എസ് ഉദ്യോഗസ്ഥൻ എം . ആർ. അജിത് കുമാർ സർവ്വീസിൽ നിന്ന് പുറത്തേക്ക്. പൂരം കലക്കൽ അടക്കം നിരവധി തരംതാണ പ്രവർത്തികൾക്ക് കൂട്ടുനിന്ന ഇദ്ദേഹം മൊത്തം ഐപിഎസുകാർക്ക് നാണക്കേട് സമ്മാനിച്ചാണ് ആലപ്പുഴ രക്ഷാ പ്രവർത്തന കേസ് പ്രതികൾക്കു വേണ്ടി കേസ് ഡയറി തിരുത്തിയെഴുതിയെന്ന കീഴുദ്യോഗസ്ഥൻ്റെ അന്വേഷണ റിപോർട്ടിൻമേൽ തലകുനിച്ച് പുറത്തുപോകുന്നത്. ഡിജിപിക്ക് ഇന്നലെ ലഭിച്ച അന്വേഷണ റിപോർട്ടിൻമേൽ സസ്‌പെൻഷൻ അടക്കം കർശന നടപടികൾ ഉടൻ ഉണ്ടാകും. ക്രമസമാധാന ചുമതലയിൽ നിന്ന് നേരത്തെ പുറത്താക്കപെട്ട അജിത് കുമാർ നിലവിൽ ബെവ്കോ എം.ഡിയാണ്. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന കേസിൽ’ അട്ടിമറി നടന്നതായി വ്യക്തമാ ക്കിയുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്ഐടി) റി പ്പോർട്ട് ഡിജിപിക്ക് ഇന്നലെ കൈമാറി. അന്വേഷണോദ്യോഗസ്ഥനും നി ലവിലെ കോഴിക്കോട് സിറ്റി പൊ ലീസ് കമ്മിഷണറുമായ എ പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർ ട്ട് ഡിജിപി രവത ചന്ദ്രശേഖറിനു കൈമാറിയത്. കേസ് ഡയറി തിരുത്തിയതുൾപ്പെടെ കേസന്വേ ഷണത്തിൽ അട്ടിമറി നടന്നെ ന്നാണ് എസ്ഐടിയുടെ കണ്ട ത്തൽ. ക്രമസമാധാന ചുമതലയു ണ്ടായിരുന്ന എഡിജിപി എം. ആർ.അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും ഉൾപ്പെടെ റിപ്പോർട്ടി ന്റെ ഭാഗമായി നൽകിയിട്ടുണ്ട്.
– യുഡിഎഫ് സർക്കാർ അധികാ രത്തിലേറിയ ശേഷമാണ് കേസ് പുനരന്വേഷിക്കാൻ എസ്ഐടി യെ നിയോഗിച്ചത്. തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ ഉൾപ്പെടെ 5 പേരെ പ്രതി ചേർത്ത് എസ്ഐടി റിപ്പോർട്ട് കോടതിയിലും ഡിജിപി ക്കും സമർപ്പിച്ചിരുന്നു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാനും സുര ക്ഷാസംഘവും കെഎസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫിസിൽ വച്ച് കേസ് ഡയറി തി രുത്തിയെന്നാണ് മുൻ അന്വേ ഷണ സംഘം എഡിജിപിക്കെതി രെ മൊഴി നൽകിയത്. എഡിജിപി അജിത് കുമാറിന്റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകൾ തി രുത്തുകയും ഭീഷണിപ്പെടുത്തുക യും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘത്തിന്റെ മൊ ഴി. രേഖകൾ എഡിജിപിയുടെ അറിവോടെ തിരുത്തിയെന്ന് ഗ്രേഡ് എസ്ഐമാരും എസ്ഐ ടിയുടെ ചോദ്യം ചെയ്യലിൽ സമ്മ തിച്ചിരുന്നു. ആലപ്പുഴയിൽ നിന്നു ള്ള അന്വേഷണ സംഘം തിരുവ നന്തപുരത്ത് എത്തിയപ്പോൾ വയനാട്ടിലെ ഉരുൾപൊട്ടൽ സ്ഥലത്ത് നിന്ന് എഡിജിപിയും സ്‌ഥലത്തെത്തിയിരുന്നെന്ന് എസ്ഐടി സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങ ളെല്ലാം വിശദമായ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.




